തിരൂരങ്ങാടിയില്‍ നിറഞ്ഞ കിണര്‍ പെട്ടെന്നു വറ്റി

തിരൂരങ്ങാടി: നിറഞ്ഞ നിന്ന കിണര്‍ പെട്ടന്നു വറ്റി. വെളിമുക്ക് സൗത്തിലെ വാള്‍പറമ്പില്‍ അലവിഹാജിയുടെ കിണറിലാണ് കനത്തമഴയില്‍ ഈ അദ്ഭുത പ്രതിഭാസം. കിണറില്‍ എട്ട് കോലോളം വെള്ളമുണ്ടായിരുന്നു. എന്നാല്‍ തിങ്കളാഴ്ച രാവിലെ നോക്കിയപ്പോഴാണ് കിണറിലെ വെള്ളം ഏറെക്കുറെ വറ്റിയ നിലയില്‍ കണ്ടത്.

വേനല്‍ക്കാലത്തുപോലും മൂന്ന് വീട്ടുകാര്‍ ഈ കിണറല്‍ നിന്ന് വെള്ളം ഉപയോഗിച്ചിരുന്നതായി വീട്ടുകാര്‍ പറഞ്ഞു. കഴിഞ്ഞദിവസം പെരുവള്ളൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ കിണറിലും ഇതെ രീതിയില്‍ വെള്ളം വറ്റിപ്പോയിരുന്നു. ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്‌കൂളിലേക്ക് ഇപ്പോള്‍ വെള്ളം പുറത്തുനിന്ന് കൊണ്ടുവരികയാണ്.

അതെസമയം എല്ലാ മഴക്കാലത്തും വെള്ളമുണ്ടാകാറുള്ള ചേളാരി അങ്ങാടിയിലെ ചന്തക്കുളത്തില്‍ വെള്ളമില്ലാത്തത് ജനങ്ങളെ ആശങ്കപ്പെടുത്തിയിട്ടുണ്ട്.

Related Articles