തിരൂരങ്ങാടിയില്‍ തിരൂര്‍ സ്വദേശിയായ മോഷ്ടാവ്‌ പിടിയില്‍

തിരൂരങ്ങാടി: കല്യാണത്തിന്‌ സമ്മാനമായി നല്‍കാന്‍ വാങ്ങിയ വാച്ച്‌ കല്യാണത്തിനിടെ ഓഡിറ്റോറിയത്തിലെ മുറിയില്‍ നിന്ന്‌ മോഷ്ടിച്ചയാളെ തിരൂരങ്ങാടി പോലീസ്‌ പിടികൂടി. തിരൂര്‍ തലക്കടത്തൂര്‍ കാട്ടില്‍ നജീല്‍(26)ലാണ്‌ പിടിയിലായത്‌. കഴിഞ്ഞമാസം 24 ന്‌ കളിയാട്ടമുക്കിലെ മുഹമ്മദ്‌കുട്ടിയുടെ മകളുടെ വിവാഹച്ചടങ്ങ്‌ ചെമ്മാട്ടെ ഓഡിറ്റോറിയത്തില്‍ നടക്കുന്നതിനിടയിലാണ്‌ മോഷണം നടന്നത്‌.

മരുമകന്‌ സമ്മാനമായി നല്‍കാന്‍ വധുവിന്റെ പിതാവ്‌ വാങ്ങിയ 18,000 രൂപ വിയുള്ള വാച്ചാണ്‌ അലമാറയില്‍ നിന്ന്‌ മോഷ്ടിച്ചത്‌. തിരൂര്‍ ഗള്‍ഫ്‌ബസാറില്‍ വിറ്റ വാച്ച്‌ കണ്ടെത്തി. പ്രതിയെ കോടതി റിമാന്‍ഡ്‌ ചെയ്‌തു.