താലൂക്ക് ആശുപത്രി ശുചീകരിച്ചു.

തിരൂരങ്ങാടി;താലൂക്ക് ആശുപത്രി പരിസരം എം.എസ്.പി സേനാംഗങ്ങളുടെ നേത്യത്വത്തില്‍ ശുചീകരണം നടത്തി. നാല് ഏക്കറോളം വരു ആശുപത്രി പരിസരം മാലിന്യങ്ങളും പാഴ്‌ചെടികളും നീക്കം ചെയ്തു. 130 ഓളം പേര്‍ പങ്കടുത്ത ക്യാമ്പിന് അസി.കമാന്റന്റ് സി.അശോകന്‍, സി.ഐ. കെ.എസ്. ബിനു,എസ്.ഐ.മാരായി കാമലാക്ഷന്‍,സി.സുരേഷ്,പ്രതീപ് മാനൂര്‍ എിവര്‍ നേത്യത്വം നല്‍കി.ഇതിന്റെ ഭാഗമായി നടന്ന ചടങ്ങ് ഡോ.ശ്രീബിജു എം.കെ. ഉദ്ഘാടനം ചെയ്തു. നഴ്‌സിംഗ് സൂപ്രണ്ട് കെ.ആര്‍.വത്സ, ഹെഡ് നഴ്‌സുമാരായ വത്സമ്മ എം. ഷീബ പി. എന്നിവര്‍ സംസാരിച്ചു