തിരൂരങ്ങാടിയില്‍ പത്രവിതരണത്തിനിടെ വിദ്യാര്‍ത്ഥികള്‍ക്കു നേരെ തെരുവുനായ ആക്രമണം

തിരൂരങ്ങാടി: പത്രവിതരണത്തിനിടെ വിദ്യാര്‍ത്ഥികള്‍ക്കുനേരെ തെരുവുനായ്ക്കളുടെ ആക്രമണം. ചെറുമുക്ക് വെസ്റ്റ് ഭാഗത്ത് പത്രവിതരണം നടത്തുകയായിരുന്ന വടക്കുംപറമ്പില്‍ ഹുസൈന്റെ മകന്‍ നബീല്‍(12), വടക്കുംപറമ്പില്‍ കരീമിന്റെ മകന്‍ സഫ്വാന്‍(8) എന്നിവര്‍ക്കാണ് തെരുവുനായയുടെ ആക്രമണത്തില്‍ പരിക്കേറ്റത്.

കുട്ടികളുടെ കരച്ചില്‍ക്കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ നായിക്കളെ ഓടിച്ചാണ് കുട്ടികളെ രക്ഷപ്പെടുത്തിയത്.