ചുഴലിക്കാറ്റ് തിരൂരങ്ങാടിയില്‍ പരക്കെ നാശനഷ്ടം

തേഞ്ഞിപ്പലം:പെരുവള്ളൂർ ഗ്രാമപഞ്ചായത്തിലെ 14,15,16 വാർഡുകളിൽ ആണ് വ്യാപക നാശം ഉണ്ടായത്. രണ്ടു വീടുകൾ പൂർണ്ണമായും പത്തോളം വീടുകൾ ഭാഗികമായും തകർന്നു..നിരവധി മരങ്ങളും മറിഞ്ഞു വീണു.    പത്തോളംവൈദ്യുതി കാലുകളും നിലം പൊത്തി വീണു.സംഭവത്തെ തുടർന്ന്‌ പ്രദേശത്തെ വൈദുതി ബന്ധം പൂർണമായും നിലച്ചു. മരങ്ങൾ റോഡിലേക്ക് വീണതിനാൽ  തന്നെ പ്രദേശത്തേ പല റോഡുകലിലുംഗതാഗത തടസ്സം ഉണ്ടായി.
കൂമണ്ണ വലിയപറമ്പിൽ ആണ് കൂടുതൽ നാശനഷ്ടം ഉണ്ടായത്.നമ്പംകുന്നത്ത് അബ്ദു റഹ്മാൻ, കഴുങ്ങും തോട്ടത്തിൽ സൈനബ എന്നിവരുടെ വീടുകളുടെ മേൽക്കൂര യാണ് പൂർണ്ണമായും തകർന്നത്. സംഭവത്തിൽ ആർക്കും കാര്യമായ പരുക്കില്ല. വീട്ടിലുണ്ടായിരുന്ന കുട്ടികളും സ്ത്രീകുമടക്കം അത്ഭുകരമായി രക്ഷപെടുകയായിരുന്നു
പ്രദേശത്തെ നിസ്കാര പള്ളിയുടെ ഷീറ്റും സമീപത്തെ കടകളുടെ മുകൾ ഭാഗത്തെ ഇരുമ്പ് ഷീറ്റുകളും പാറി പോയി.

എറമ്പൻ മുസ്തഫ, എറമ്പൻ സൈതു , തലേപുറത്ത് ഹം സക്കോയ, തലേപുറത്ത് ജാഫർ, പാപ്പനാടൻ ഹസ്സൻ, കക്കറ്റ അബൂബക്കർ, വി.പി നിസാർ, നമ്പൻകുന്നത്ത് ആമിന ,കഴുങ്ങുംതോട്ടത്തിൽ ലത്തീഫ് ,കഴുങ്ങുംതോട്ടത്തിൽ അബദുറഹ്മാൻ ,കൊല്ലറക്കൽ അസീസ്,കൊല്ലറക്കൽ
അബദുറഹ്മാൻ, അധികാരത്തിൽ സുന്ദരൻ, കൂമണ്ണചിനക്കൽ പുതിയ പറമ്പൻ മൂസക്കുട്ടി എന്നിവരുടെ വീടുകളാണ് ഭാഗികമായി തകർന്നത്. മീഞ്ചന്തയിൽ നിന്നും ഫയർഫോഴ്സ് എത്തിയാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.മരങ്ങൾ മുറിച്ച് മാറ്റാൻ ഫയർഫോഴ്‌സിനൊപ്പം നാട്ടുക്കാരും ഫൈറ്റെയ്സ് ക്ലബ് പ്രവർത്തകരും പങ്കുചേർന്നു. അസി.സ്റ്റേഷൻ ഓഫീസർ പി സതീഷ് ,ലീഡിങ്ങ് ഫയർമാൻ  സനൽ ,ഫയർമാൻമാരായ സി ശരത്ത് ,വി.നിധിൻ, അനിൽ ഹോംഗാർഡ് സന്തോഷ് ഫയർമാൻ ഡ്രൈവർ രന്ദീപ് എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.സെകന്റുകൾ മാത്രം നീണ്ടുനിന്ന അതിശക്തമായ കാറ്റിൽ പ്രദേശം ഒന്നടങ്കം ഭീതിയിലായി.തലനാരിയക്കാണ് പലരും രക്ഷപ്പെട്ടത്.

തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.അബ്ദുൽ കലാം, പെരുവള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് പി.കെ റംല,തിരൂരങ്ങാടി തഹസിൽദാർ ഗോപാലകൃഷണൻ, വില്ലേജ് ഒഫീസർ സുബിൻ ജോസഫ്, കൃഷി ഓഫിസർ  ഷാജി, പഞ്ചായത്ത് സ്റ്റാൻഡിഗ് ഇസ്മായിൽ കാവുങ്ങൽ, പഞ്ചായത്തംഗം സുനിൽ തുടങ്ങിയവർ സംഭവസ്ഥലം സന്ദർശിച്ചു.