കോഴിക്കൂട്ടില്‍ നിന്ന് പെരുമ്പാമ്പിനെ പിടികൂടി

തിരൂരങ്ങാടി: കോഴിക്കൂട്ടില്‍ നിന്നും പെരുമ്പാമ്പിനെ പിടികൂടി. പരുത്തിക്കാട് അറമ്മല്‍ ശിവക്ഷേ്രതത്തിന് സമീപത്തെ ചോലപാടത്ത് ജിന്‍സന്റെ വീട്ടിലെ കൂട്ടില്‍ നിന്നാണ് പെരുമ്പാമ്പിനെ പിടികൂടിയത്. നാട്ടുകാരെ ഭിതിയിലാഴ്ത്തിയ പെരുമ്പാമ്പ് സമീപത്തെ നിരവധി വീടുകളിലെ കോഴികളെ അകത്താക്കിയിരുന്നു.

നേരത്തെ വനം വകുപ്പിന്റെ സാഹയത്തോടെ പിടികൂടാന്‍ ശ്രമിച്ചിരുന്നെങ്കിലും സാധിച്ചിരുന്നില്ല. കഴിഞ്ഞദിവസം രാവിലെ കോഴികള്‍ കരയുന്നത് കേട്ട് നോക്കിയപ്പോഴാണ് കൂട്ടില്‍ പെരുമ്പാമ്പിനെ കണ്ടത്. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ കടലുണ്ടി വള്ളിക്കുന്ന് കമ്മ്യൂണിറ്റി റിസര്‍വിലെ വാച്ചര്‍ ചന്ദ്രശേഖരന്‍ എത്തി പാമ്പിനെ പിടികൂടുകയായിരുന്നു.