തിരൂരങ്ങാടിയില്‍ പരക്കെ മോഷണം;ജനങ്ങള്‍ ആശങ്കയില്‍

തിരൂരങ്ങാടി: കഴിഞ്ഞ ദിവസങ്ങളിലായി കരിമ്പില്‍ ഭാഗങ്ങളില്‍ മോഷണം തുടര്‍ച്ചയായതോടെ ജനങ്ങള്‍ ആശങ്കയിലായിരിക്കുകയാണ്. നിരവധി കടകളില്‍ മോഷണവും കട കുത്തി തുറക്കുകയും ചെയ്യുന്നത് പതിവായതോടെ ജനങ്ങള്‍ പ്രതിഷേധവും മായി രംഗത്തെത്തിയിരിക്കുകയാണ്.

സംഭവത്തില്‍ പോലീസ് സമഗ്ര അന്വേഷണം നടത്തുകയും, രാത്രികാലങ്ങളിലെ പട്രോളിങ് ശക്തമാക്കുകയും ചെയ്യണമെന്ന് 20 ാം ഡിവിഷന്‍ മുസ്ലിംലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തില്‍ കെ ഹംസകുട്ടി മാസ്റ്റര്‍,കെഎം മുഹമ്മദ്, കെ.കെ മന്‍സൂര്‍, കെ കെ കബീര്‍, തയ്യില്‍ കുഞ്ഞിമുഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു.