തയ്യിലക്കടവ് പുഴയില്‍ നവജാത ശിശുവിന്റെ മൃതദേഹം

തിരൂരങ്ങാടി: തയ്യലക്കടവ് പാലത്തിനടിയില്‍ നിന്ന് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ദിവസങ്ങള്‍ മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

കുറ്റിക്കാടുകള്‍ക്കിടയില്‍ തങ്ങിയ നിലയില്‍ ഇന്ന് ഉച്ചയോടെ പുഴയില്‍ കുളിക്കാനെത്തിയ കുട്ടികളാണ് ആദ്യം്  മൃതദേഹം കണ്ടത്. ഇവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പുഴയില്‍ മീന്‍ പിടിക്കുകയായിരുന്ന നാട്ടുകാരില്‍ ചിലര്‍ നടത്തിയ പരിശോധനയിലാണ് പുഴക്കരയിലെ കുറ്റിക്കാട്ടില്‍ തടഞ്ഞ് നില്‍ക്കുന്ന രീതിയില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടത്.

മൃതദേഹം പുഴയിലൂടെ ഒഴുകിയെത്തിയതായിരിക്കുമെന്നാണ് കരുതുന്നത്. സംഭവത്തില്‍ തിരൂരങ്ങാടി പോലീസ് അന്വേഷണം ആരംഭിച്ചു.