Section

malabari-logo-mobile

തിരൂരങ്ങാടി പോലീസ് സ്റ്റേഷനിൽ  ഇനി മാധ്യമ പ്രവർത്തകർ “പടിക്ക് പുറത്ത്” 

HIGHLIGHTS : തിരൂരങ്ങാടി: വാർത്ത ശേഖരിക്കാൻ വരുന്ന മാധ്യമ പ്രവർത്തകർ ഇനി മുതൽ "പടിക്ക് പുറത്ത്" നിൽക്കണം. അകത്തേക്ക് പ്രവേശനമില്ല.  ജനമൈത്രി സ്റ്റേഷനായ തിരൂരങ്ങ...

തിരൂരങ്ങാടി: വാർത്ത ശേഖരിക്കാൻ വരുന്ന മാധ്യമ പ്രവർത്തകർ ഇനി മുതൽ “പടിക്ക് പുറത്ത്” നിൽക്കണം. അകത്തേക്ക് പ്രവേശനമില്ല.  ജനമൈത്രി സ്റ്റേഷനായ തിരൂരങ്ങാടി പോലീസ് സ്റ്റേഷനിലാണ് മാധ്യമ പ്രവർത്തകർക്ക് പോലീസ് അകത്തേക്ക് വിലക്കേർപ്പെടുത്തി ക്കൊണ്ട് ചൊവ്വാഴ്ച നോട്ടീസ്പതിച്ചത്.

കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയ പ്രതികളെ സ്റ്റേഷനിൽ വെച്ച് ക്രൂരമായി മർദ്ദിച്ചത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിന്റെ പ്രതികാരമായാണിത്. ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച സംഭവത്തെ തുടർന്നുണ്ടായ തർക്കം മഫ്ടിയിലെത്തി ദൃശ്യം പകർത്തിയ പോലീസുകാരന് വെന്നിയൂരിൽ വെച്ച് മർദ്ദനമേറ്റിരുന്നു. ഈ സംഭവത്തിൽ അറസ്റ്റു ചെയ്ത മൂന്നു പേരെ ക്രൂരമായി മർദ്ദിച്ചതായി ബന്ധുക്കൾ പരാതിപ്പെട്ടത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതാണ് പോലീസിനെ ചൊടിപ്പിച്ചത്. സ്റ്റേഷൻ വളപ്പിലെ പുരുഷന്മാരുടെ വിശ്രമമുറിയുടെ ചുമരിലാണ് പോലീസ് “പ്രസ്സ് & മീഡിയ” എന്ന സ്റ്റിക്കർ ഒട്ടിച്ചിട്ടുള്ളത്.

sameeksha-malabarinews

കേസുണ്ടെങ്കിൽ മാത്രം കടന്നാൽ മതിയെന്നും ഇല്ലെങ്കിൽ പുറത്ത് നിന്നാൽ മതിയെന്നുമാണ് ഇന്നലെ രാവിലെ സ്റ്റേഷനിലെത്തിയ മാധ്യമപ്രവർത്തകനോട് പോലീസ്‌ പറഞ്ഞത്. ഈ നോട്ടീസിനെ കുറിച്ച് അന്വേഷിച്ചപ്പോൾ പരാതി നൽകാനല്ലാതെ ഒരു കാര്യത്തിനും മാധ്യമ പ്രവര്‍ത്തകര്‍ക്ക് സ്റ്റേഷനിലേക്ക് പ്രവേശനമില്ലെന്നും വാർത്തക്ക് വേണ്ടി പടി ചവിട്ടരുതെന്നാണ് പറഞ്ഞത്‌.

അതേ സമയം തിരൂരങ്ങാടിയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള വിശ്രമമുറിയാണ് അവിടെ ഒരുക്കിയിട്ടുള്ളതെന്നാണ് മലപ്പുറം ഡി.വൈ.എസ്.പി നല്‍കിയ വിശദീകരണം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!