Section

malabari-logo-mobile

ട്രാഫിക്ക്‌ നിയമലംഘനം തടയാന്‍ ക്യാമറ നിരീക്ഷണം ശക്തമാക്കുന്നു

HIGHLIGHTS : തിരൂരങ്ങാടി: തിരൂരങ്ങാടിയില്‍ ട്രാഫിക്ക്‌ നിയമലംഘനം തടയാന്‍ നിരീക്ഷണം ശക്തമാക്കുന്നു. ഡിജിറ്റല്‍ കാമറയോടു കൂടി മൂന്ന്‌ ഹോം ഗാര്‍ഡുമാരെ നിയമിച്ച്‌ മ...

Untitled-1 copyതിരൂരങ്ങാടി: തിരൂരങ്ങാടിയില്‍ ട്രാഫിക്ക്‌ നിയമലംഘനം തടയാന്‍ നിരീക്ഷണം ശക്തമാക്കുന്നു. ഡിജിറ്റല്‍ കാമറയോടു കൂടി മൂന്ന്‌ ഹോം ഗാര്‍ഡുമാരെ നിയമിച്ച്‌ മുഴുവന്‍ സമയ നിരീക്ഷണം ഏര്‍പ്പെടുത്തിയാണ്‌ ട്രാഫിക്ക്‌ നിയമലംഘനത്തിനെതിരെ മോട്ടോര്‍ വാഹന വകുപ്പ്‌ നടപടിയെടുക്കുന്നത്‌. പരപ്പനങ്ങാടി, തിരൂരങ്ങാടി നഗരസഭകളില്‍ ഓരോ ഹോം ഗാര്‍ഡുമാര്‍ വീതം കാമറയുമായി നിരീക്ഷണം നടത്തും. ഇതിന്‌ പുറമേ ജോയിന്റ്‌ ആര്‍.ടി.ഒ., മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്‌ടര്‍മാര്‍ അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്‌ടര്‍മാര്‍ എന്നിവരും പരിശോധന നടത്തും.

ട്രാഫിക്ക്‌ നിയമലംഘനം കാമറയില്‍ പകര്‍ത്തിയ ശേഷം കംപ്യൂട്ടറിന്റെ സഹായത്തോടെ വാഹന ഉടമകള്‍ക്ക്‌ നോട്ടീസ്‌ അയക്കും. കഴിഞ്ഞ 15 ദിവസത്തിനുള്ളില്‍ 80,000 രൂപയുടെ പിഴയാണ്‌ തിരൂരങ്ങാടി സബ്‌ ആര്‍.ടി.ഓഫീസ്‌ ഈടാക്കിയത്‌. ഹെല്‍മറ്റ്‌ ധരിക്കാതെ ഇരുചക്ര വാഹനമോടിച്ചതിനാണ്‌ കൂടുതല്‍ പേരും പിഴ നല്‍കിയത്‌. ലൈസന്‍സില്ലാതെ ഇരുചക്ര വാഹനം ഓടിച്ചവര്‍, അനധികൃത പാര്‍ക്കിങ്‌, അപകടകരമായ ഡ്രൈവിങ്‌, അമിത വേഗത എന്നിവയ്‌ക്കും പിഴ ചുമത്തി. ‘അപകടരഹിത മലപ്പുറം’ പദ്ധതിയുടെ ഭാഗമായാണ്‌ ഹോം ഗാര്‍ഡുകളെ നിയമിച്ച്‌ നിരീക്ഷണം ശക്തമാക്കുന്നതെന്ന്‌ ജോയിന്റ്‌ ആര്‍.ടി.ഒ. എം.പി. സുബൈര്‍ അറിയിച്ചു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!