Section

malabari-logo-mobile

മന്ത്രിയുടെ ഇടപെടല്‍ :തകര്‍ന്ന തിരൂരങ്ങാടി പാറക്കടവ് പാലത്തിന്റെ കൈവരി ഉടന്‍ നന്നാക്കും

HIGHLIGHTS : തിരൂരങ്ങാടി: പാറക്കടവ് പാലത്തിന്റെ തകര്‍ന്ന കൈവരികള്‍ നന്നാക്കാന്‍ മന്ത്രി ജി സുധാകരന്‍ തിരൂര്‍ അസിസ്റ്റന്റ് എന്‍ജിനിയര്‍ക്ക് നിര്‍ദേശം നല്‍കി. ഒരു...

തിരൂരങ്ങാടി: പാറക്കടവ് പാലത്തിന്റെ തകര്‍ന്ന കൈവരികള്‍ നന്നാക്കാന്‍ മന്ത്രി ജി സുധാകരന്‍ തിരൂര്‍ അസിസ്റ്റന്റ് എന്‍ജിനിയര്‍ക്ക് നിര്‍ദേശം നല്‍കി. ഒരുവര്‍ഷത്തോളമായി പാലത്തിന്റെ കൈവരികള്‍ തകര്‍ന്നനിലയിലായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാണിച്ച് ഡിവൈഎഫ്‌ഐ കളിയാട്ടമുക്ക് യൂണിറ്റ് പ്രസിഡന്റ് വിനോദ് മംഗലശേരി മന്ത്രിയുടെ പ്രശ്‌നപരിഹാര സെല്ലിലേക്ക് ഫോണിലൂടെ പരാതിപ്പെടുകയായിരുന്നു. ഇതെതുടര്‍ന്നാണ് നന്നാക്കാന്‍ ഉടന്‍ ഉത്തരവിട്ടത്.

എന്നാല്‍ പാലത്തിന്റെ കൈവരികള്‍ തകര്‍ന്നത് നന്നാക്കാന്‍ മൂന്ന് തവണ ടെന്റര്‍ വിളിച്ചിട്ടും ആളെകിട്ടാത്തതിനാലാണ് നന്നാക്കാതിരുന്നതെന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിശദീകരണം.

sameeksha-malabarinews

അതെസമയം നാലോ അഞ്ചോ ദിവസത്തിനുള്ളില്‍ ക്വട്ടേഷന്‍ വിളിച്ച് അടിയന്തിരമായി അപകടസാധ്യതയുള്ള കൈവരികള്‍ നന്നാക്കാന്‍ മന്ത്രി എന്‍ജിനിയര്‍ക്ക് നിര്‍ദേശം നല്‍കി. മൂന്ന് ലക്ഷം രൂപയാണ് ഇതിനായി വരുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ഇതോടെ ഏറെ ഭയപ്പാടോടെ ഇതുവഴികടന്നു പോയിക്കൊണ്ടിരുന്ന വാഹനയാത്രക്കാര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ആശ്വാസമായിരിക്കുകയാണ്. കടലുണ്ടി പുഴയ്ക്ക് കുറുകെ മൂന്നിയൂര്‍ പഞ്ചായത്തിനെയും തിരൂരങ്ങാടി നഗരസഭയേയും ബന്ധിപ്പിക്കുന്നതാണ് പാറക്കടവ് പാലം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!