മൂന്നിയുരില്‍ യുഡിഎഫ്‌ ധാരണയായി : മുസ്ലീംലീഗ്‌ 18 ഇടത്ത്‌ മത്സരിക്കും

തിരുരങ്ങാടി: തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്ക്‌ നടക്കുന്ന തിരഞ്ഞെടുപ്പില്‍ മൂന്നിയൂരില്‍ യുഡിഎഫിന്റെ സീറ്റ്‌ വിഭജനം പൂര്‍ത്തിയായി. ആകെയുള്ള 23 സീറ്റില്‍ പതിനെട്ടിടത്ത്‌ മത്സരിക്കുന്നത്‌ മുസ്ലീംലീഗാണ്‌. കോണ്‍ഗ്രസിന്‌ മുന്നും സിഎംപിക്ക്‌ ഒരു സീറ്റുമാണ്‌.
ഒരു സീറ്റ്‌ ഒഴിച്ചിട്ടിരിക്കുകയാണ്‌ നിലവില്‍ സിപിഎം സിപിഐ തര്‍ക്കം രൂക്ഷമായ മുന്നിയൂരില്‍ ഈ വാര്‍ഡില്‍ സിപിഐ സ്ഥാനാര്‍ത്ഥിയെ പിന്തുണക്കാനാണ്‌ യുഡിഎഫിന്റെ നീക്കം ഇതുവഴി മറ്റുവാര്‍ഡുകളി്‌ല്‍ സിപിഐയുടെ പിന്തുണ തങ്ങള്‍ക്ക്‌ നേടിയെടുക്കാനാകുമെന്നാണ്‌ കണക്കുകൂട്ടല്‍.
സിപിഎമ്മില്‍ നിന്ന്‌ പുറത്താക്കിയ മുന്‍ ഏരിയാകമ്മറ്റിയംഗ കെപി ബാലകൃഷ്‌ണന്‍ സിപഐയിലെത്തിയതാണ്‌ സിപിഎം സിപിഐ തര്‍ക്കത്തിന്‌ വഴിവെച്ചത്‌

Related Articles