പെരുവള്ളൂരിനെ ലഹരി വിമുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു

Untitled-1 copyതേഞ്ഞിപ്പലം: പെരുവള്ളൂര്‍ ഗ്രാമപഞ്ചായത്തിനെ ലഹരി വിമുക്ത പഞ്ചായത്തായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രഖ്യാപിച്ചു. സ്വന്തം നാടിനെ ലഹരിവിമുക്തമായി നിലനിര്‍ത്താന്‍ ഓരോരുത്തരും പ്രതിജ്ഞയെടുക്കണമെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. ലോകത്തിന്‌ മാതൃകയായ ജനസമൂഹമാകാനുള്ള പ്രഖ്യാപനമാണ്‌ പെരുവള്ളൂരില്‍ ഉണ്ടായതെന്ന്‌ മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. പെരുവള്ളൂരില്‍ പ്രാഥമികാരോഗ്യ കേന്ദ്രം, പൊതു കളിസ്ഥലം എന്നീ വിഷയങ്ങളില്‍ അന്തിമ തീരുമാനം മറ്റ്‌ മന്ത്രിമാരുടെ നിര്‍ദേശം ആരാഞ്ഞ ശേഷം നടപ്പാക്കുമെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. പ്രഖ്യാപന പരിപാടിയില്‍ കെ.എന്‍.എ. ഖാദര്‍ എം.എല്‍.എ. അധ്യക്ഷനായി.
ലഹരിക്കെതിരെ ജനങ്ങളെ ബോധവത്‌ക്കരിച്ചും ചാരായവാറ്റിനും അനധികൃത ലഹരി വില്‍പനക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചും പഞ്ചായത്ത്‌ നടത്തിയ മാതൃകാപരമായ പ്രവര്‍ത്തനങ്ങളെ മുഖ്യമന്ത്രി അഭിനന്ദിച്ചു. ലഹരിമുക്ത യജ്ഞത്തില്‍ പങ്കെടുത്ത്‌ മികച്ച പ്രവര്‍ത്തനം നടത്തിയ ക്ലബുകള്‍ക്കുള്ള ഉപഹാരം മുഖ്യമന്ത്രി നല്‍കി. ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.ടി.കുഞ്ഞാപ്പുട്ടി ഹാജി, തിരൂരങ്ങാടി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബീവി ജമീല, സെക്രട്ടറി ജെ. ശിവന്‍ കുട്ടി ഡി.സി.സി. പ്രസിഡന്റ്‌ ഇ. മുഹമ്മദ്‌ കുഞ്ഞി , വി.വി പ്രകാശ്‌, പി.പി. വിലാസിനി, പി.പി. സുനീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.