ദേശീയപാതയില്‍ വാഹനാപകടം;തലപ്പാറ സ്വദേശി മരണപ്പെട്ടു

തിരൂരങ്ങാടി: നാഷണല്‍ ഹൈവേയില്‍ മൂന്നിയൂര്‍ തലപ്പാറക്കടുത്ത് അരീത്തോടാണ് അപകടം നടന്നത്. അപകടത്തില്‍ കൈതകത്ത് മൊയ്തീന്‍ കുട്ടി എന്ന കുഞ്ഞ(54)മരണപ്പെട്ടു. ഗുരുവായൂരിലേക്ക് പോകുകയായിരുന്ന ബസ് ഇവര്‍ സഞ്ചരിച്ചിരുന്ന കാറിലിടിച്ചാണ് അപകടം സംഭവിച്ചത്. ഇന്ന് രവിലെ 8.30 ഓടെയാണ് അപകടം. ജിദ്ദയിലെ ടെക്‌സ്റ്റൈല്‍ വ്യാപാരിയായ മൊയ്തീന്‍ കുട്ടി രണ്ടുദിവസം മുമ്പാണ് നാട്ടിലെത്തിയത്.
ഭാര്യ: റംല. മക്കള്‍: ഇല്ല്യാസ്, ഇര്‍ഫാന്‍, ഇംത്യാസ്, ഫാരിഷാദ്.