കെ.ടി റഹീദ പുതിയ നഗരസഭാ അധ്യക്ഷ; തിരൂരങ്ങാടിക്ക്‌ പുതിയ മുഖം

Untitled-2 copyതിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭയുടെ പ്രഥമ ചെയര്‍പേഴ്‌സണായി കെ. ടി റഹീദയെ തിരഞ്ഞെടുക്കാന്‍ തീരുമാനിച്ചതായി മുസ്ലിംലീഗ്‌ മുനിസിപ്പല്‍ കമ്മിറ്റി പത്രക്കുറിപ്പില്‍ അറിയിച്ചു. പതിനൊന്നാം ഡിവിഷന്‍ സൗദാബാദില്‍ നിന്നാണ്‌ കെ ടി റഹീദ തിരഞ്ഞെടുക്കപ്പെട്ടത്‌. യോഗത്തില്‍ എം മുഹമ്മദ്‌കുട്ടി അധ്യക്ഷതവഹിച്ചു.

അഡ്വ.പി.എം.എ സലാം, അരിമ്പ്ര മുഹമ്മദ്‌, എം കെ ബാവ, സിഎച്ച്‌ മഹ്മൂദ്‌ ഹാജി, യു.കെ മുസ്‌തഫ,കെ. കുഞ്ഞന്‍ ഹാജി, കെ എം മൊയ്‌തീന്‍, വി.കെ കുഞ്ഞിമുഹമ്മദ്‌ എന്നിവര്‍ സംബന്ധിച്ചു.

തിരൂരങ്ങാടി സര്‍വ്വീസ്‌ സഹകരണ ബാങ്ക്‌ കക്കാട്‌ ബ്രാഞ്ചിലെ അക്കൗണ്ടന്റാണ്‌ ബി കോം ബിരുദ ധാരിയായ കെ ടി റഹീദ. പനമ്പുഴ റോഡിലെ കഴുങ്ങും തോട്ടത്തില്‍ മുഹമ്മദ്‌ ഷാജുവിന്റെ ഭാര്യയാണ്‌.

തിരൂരങ്ങാടി നഗരസഭയില്‍ ആകെയുള്ള 39 ഡിവിഷനില്‍ മുസ്ലിംലീഗ്‌-22, കോണ്‍ഗ്രസ്‌-7, സിഎംപി-1, എല്‍ഡിഎഫ്‌-7, ലീഗ്‌ വിമതരായ രണ്ട്‌ സ്വതന്ത്രര്‍ എന്നിങ്ങനെയാണ്‌ കക്ഷിനില.