തിരൂരങ്ങാടി മണ്ഡലം മുജാഹിദ് ദഅ്‌വ സമ്മേളനം പരപ്പനങ്ങാടിയില്‍ തുടങ്ങി

mujaപരപ്പനങ്ങാടി: ‘മതം സുരക്ഷയാണ് ‘എന്ന മുജാഹിദ് സംസ്ഥാന സന്ദേശ പ്രചാരണ ഭാഗമായി തിരൂരങ്ങാടി മണ്ഡലം മുജാഹിദ് ദഅ്‌വ സമ്മേളനം പ്രൊഫ. പി. ദാവൂദ് സമ്മേളനം ഉദ്ഘാടനം ചെയ്തു . സംഘാടക സമിതി വൈസ് ചെയര്‍മാന്‍ ബഷീര്‍ കാടേങ്ങല്‍ അദ്ധ്യക്ഷത വഹിച്ചു. പരപ്പനങ്ങാടി റയില്‍വേ ഗേറ്റിന് സമീപം തയ്യാറാക്കിയ സലഫി നഗറിലാണ് സമ്മേളനം നടക്കുന്ന്ത് .

മനുഷ്യജീവിത പ്രശ്‌നങ്ങള്‍ക്ക് പരിഹാരവും സമാശ്വാസവുമാകേണ്ട മതങ്ങളെ ചൂഷണോപാധിയക്കുന്ന ദയനീയ കാഴ്ച്ചയാണ് ഇന്നുള്ളതെന്നു മതം അനുശാസിക്കുന്ന വിശ്വാസ – അനുഷ്ടാന – നിയമ വ്യവസ്ഥിതികള്‍ക്ക് പ്രശ്‌നങ്ങളില്‍ നിന്നുള്ള സുരക്ഷ ഉറപ്പ് വരുത്താനാകുമെന്നും. ഈ മാര്‍ഗ ദര്‍ശനങ്ങളില്‍ അവബോധം നല്‍കാനാകുന്ന വിഷയങ്ങള്‍ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യും.muja2

. കാദര്‍ കുട്ടി, സൈതലവി ഹാജി, മുഹമ്മദ് കുട്ടി മാസ്റ്റര്‍, മുഹമ്മദ് കുട്ടി ഹാജി എന്ന വല്ല്യാക്ക, ഡോ. അബ്ദുറസാഖ് സുല്ലമി, കോയ കുന്നത്ത് പറമ്പ് എന്നിവരാണ് പ്രസീഡിയം നിയന്ത്രിക്കുന്നത്.

ഖുര്‍ആനിന്റെ മാധുര്യം, സകുടുമ്പം സ്വര്‍ഗത്തിലേക്ക്, നാഥനെ അറിയുക, സലഫി ആദര്‍ശത്തിന്റെ അജയ്യത എന്നീ വിഷയങ്ങളില്‍ യഥാക്രമം ശബീബ് സ്വലാഹി, മുജാഹിദ് ബാലുശ്ശേരി, ഫൈസല്‍ മൗലവി പുതുപറമ്പ്, സാബിര്‍ നവാസ്, യു. കുഞ്ഞാലി മദനി, ഹാമിദ് എം.സി.സി പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. പൊതു സമ്മേളനം സി. പി. സലീം ഉദ്ഘാടനം ചെയ്യും. കെ. സി. അയ്യൂബ് തിരൂരങ്ങാടി അദ്ധ്യക്ഷനായിരിക്കും. വേദങ്ങളുടെ സന്ദേശം, ജീവിത ലക്ഷ്യം, പരലോക രക്ഷ എന്നീ വിഷയങ്ങളില്‍ ജംഷീര്‍ സി ഹൈദര്‍, അബ്ദുറഹിമാന്‍ അന്‍സാരി, യു. മുഹമ്മദ് മദനി പ്രഭാഷണം നടത്തും. കളിച്ചെങ്ങാടം ബാല സമ്മേളനം ജില്ലാ സെക്രട്ടറി യസിര്‍ സ്വലാഹി ചെമ്പ്ര ഉദ്ഘാടനം ചെയ്യും. തേന്മൊഴി, മൊഴിമുത്തുകള്‍, കൗതുകച്ചെപ്പ് എന്നീ സെഷനുകള്‍ക്ക് ജാഫര്‍ പകര, നൗഫല്‍ കെ ഒട്ടുമ്മല്‍, റഷീദ് എം.സി.സി എന്നിവര്‍ നേതൃത്വം നല്‍കും.