തിരൂരങ്ങാടിയില്‍ വാഹനവകുപ്പിന്റെ ക്യമാറയില്‍ കുടിങ്ങിയത്‌ മൂവായിരത്തോളം പേര്‍

Story dated:Wednesday November 25th, 2015,01 14:pm
sameeksha sameeksha

തിരൂരങ്ങാടി: നിരത്തില്‍ നടക്കുന്ന നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ തിരൂരങ്ങാടി ജോ ആര്‍ടി ഓഫീസിന്‌ കീഴില്‍ ആരംഭിച്ച ക്യാമറാ ഓപ്പറേഷനില്‍ കുടുങ്ങിയത്‌ മുവായിരത്തോളം പേര്‍.

റോഡില്‍ സ്ഥാപിച്ച ക്യാമറവഴിയല്ല ഈ നിയമം നടപ്പിലാക്കിയത്‌. വാഹനവകുപ്പിലെ ഉദ്യോഗസ്ഥര്‍ നിയമലംഘനം കണ്ടാല്‍ ക്യാമറവഴി അവ പകര്‍ത്തും പിന്നീട്‌ വാഹനത്തിന്റെ ആര്‍സി ഉടമക്ക്‌ നോട്ടീസ്‌ അയക്കുകയാണ്‌ ചെയ്യുന്നത്‌.

ഹെല്‍മറ്റില്ലാതയോ, രണ്ടില്‍കുടതല്‍ ആളുകള കയറ്റിയോ ഉള്ള ബൈക്ക്‌ യാത്ര നോ പാര്‍ക്കിങ്ങ്‌ സ്ഥലങ്ങളില്‍ വാഹനം നിര്‍ത്തിയടുക, കുടുതല്‍ ഭാരം കയറ്റി ചരക്കുവാഹനങ്ങള്‍ പോകുക, അനുവദനീയമായ എണ്ണത്തിലും കുടുതല്‍ ആളുകളെ കയറ്റി യാത്ര നടത്തുക. മുതലായ കുറ്റങ്ങളാണ്‌ ക്യാമറകണ്ണില്‍ കുടുതലും പിടിക്കപ്പെട്ടത്‌.
നുറു രൂപ മുതല്‍ മൂവായിരും രൂപ വരെ പിഴ ഈടാക്കുന്നുണ്ട്‌. പിഴയടക്കാന്‍ തിരൂരങ്ങാടിയിലെ ഓഫീസില്‍ ഉച്ചക്ക്‌ രണ്ട്‌ മണിക്ക്‌ ശേഷം പിഴയടക്കാനുള്ള സൗകര്യവും ഏര്‍പ്പെടിത്തിയിട്ടുണ്ട്‌..