ജിദ്ദയില്‍ കാണാതായ തിരൂരങ്ങാടി സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി

ജിദ്ദ: ജിദ്ദയിൽ കാണാതായ തിരൂരങ്ങാടി കക്കാട്  സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി. മാളിയേക്കൽ സൈതലവി(48)യെയാണ് മക്കയിലെ ആശുപത്രിയില്‍ മരിച്ച നിലയിൽ കണ്ടെത്തിയത്. ജിദ്ദയിലെ നാട്ടുകാരും ബന്ധുക്കളും  മോർച്ചറിയിൽ മൃതദേഹം കണ്ടു തിരിച്ചറിഞ്ഞു. മൃതദേഹത്തിന് ഒരു മാസത്തെ പഴക്കമുണ്ട്.

ജിദ്ദയിലെ റുവൈസിൽ ജോലി ചെയ്തുവരികയായിരുന്നു സൈതലവി. അൽഖും റ എന്ന സ്ഥലത്തും ജോലി ചെയ്തിരുന്നു. 24 വർഷമായി ജിദ്ദയിൽ ജോലി ചെയ്ത സൈതലവി ഒരു വർഷം മുമ്പാണ് ഒടുവിൽ നാട്ടിൽ വന്നു പോയത്. ഇക്കഴിഞ്ഞ ജൂൺ 6ന് ആണ് വീട്ടിലേക്ക് അവസാനമായി ഫോൺ ചെയ്തത്. നാട്ടിലേക്ക് വരികയാണെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ പിന്നീട് ഒരു വിവരവുമില്ലായിരുന്നു. ഇഖാമ പുതുക്കിയിട്ടില്ലായിരുന്നു.

കാണാതായത് സംബന്ധിച്ച് ബന്ധുക്കൾ ജിദ്ദയിലെ കോൺസുലേറ്റിൽ ദിവസങ്ങൾക്ക് മുമ്പ്പരാതി നൽകിയിരുന്നു. നാട്ടുകാരും ബന്ധുക്കളും നടത്തിയ വ്യാപക തെരച്ചിലിനെ തുടർന്നാണ് വിവരം ലഭിച്ചത്. ജിദ്ദയിൽ ജോലിക്ക് മുമ്പ് 4 വർഷം അൽഹസയിലും ജോലി ചെയ്തിരുന്നു.

ഭാര്യ: സുബൈദ, മക്കൾ: ഷറഫുദ്ദീൻ, ഷാഫി ‘സഫ്വാൻ, ഷിബിലി. സഹോ ദരങ്ങൾ: അബ്ദുറഹിമാൻ കുട്ടി, അബ്ദുസമദ്, സൈനബ, മറിയാമു, സുബൈദ,  അയിഷാ ബി.