മാപ്പിളപ്പാട്ട്‌ രചയിതാവ്‌ കഴുങ്ങുംതോട്ടത്തില്‍ കെടി മൊയ്‌തീന്‍ (69) നിര്യാതനായി

mappilapattu,writerതിരൂരങ്ങാടി:സുപ്രസിദ്ധ മാപ്പിളപ്പാട്ട്‌ രചയിതാവ്‌ തിരൂരങ്ങാടി താഴേചിനയിലെ കഴുങ്ങുംതോട്ടത്തില്‍ കെടി മൊയ്‌തീന്‍ (69) നിര്യാതനായി. മലയാളം, ഹിന്ദി ഭാഷകളിലായി ആയിരക്കണക്കിന്‌ ഭക്തിഗാനങ്ങള്‍ രചിച്ചിട്ടുണ്ട്‌.
ഇദ്ദേഹത്തിന്റെ ഗാന കാവ്യ സമാഹാരം 2007ല്‍ കൊണ്ടോട്ടി മഹാകവി മോയീന്‍കുട്ടി വൈദ്യര്‍ സ്‌മാരകകമ്മിറ്റി പുറത്തിറക്കിയിട്ടുണ്ട്‌. .
ഭാര്യ.മറിയുമ്മ. മക്കള്‍. അസ്‌ലം, ഇല്‍യാസ്‌, ശറഫുദ്ദീന്‍, സല്‍മത്ത്‌. മരുമക്കള്‍. -മൊയ്‌തീന്‍ കുണ്ടൂര്‍ (തിരൂരങ്ങാടി. വില്ലേജ്‌ ഓഫീസ്‌), നുസ്‌റത്ത്‌, സലീന. സഹോദരങ്ങള്‍- കുഞ്ഞഹമ്മദ്‌, ആയിശുമ്മു.
ഖബറടക്കം ഇന്ന്‌ (ചൊവ്വ)കാലത്ത്‌ 10ന്‌ തിരൂരങ്ങാടി മേലേചിന ജുമാമസ്‌ജിദ്‌ ഖബര്‍സ്ഥാനില്‍.