തിരൂരങ്ങാടി സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന്‌ ഒമാനില്‍ നിര്യാതനായി

Untitled-1 copyതിരൂരങ്ങാടി: പതിനാറുങ്ങല്‍ വടക്കെ മമ്പുറം സ്വദേശി പരേതനായ ചപ്പങ്ങത്തില്‍ മുഹമ്മദിന്റെ മകന്‍ അബദുസലാം(45) ഹൃദയാഘാതത്തെ തുടര്‍ന്ന്‌ ഒമാനില്‍ നിര്യാതനായി. വെള്ളിയഴ്‌ച ഉച്ചയ്‌ക്ക്‌ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന്‌ സ്വകാര്യാശുപത്രിയിലേക്ക്‌ കൊണ്ടുപോയെങ്കിലും വഴിനദ്ധ്യേ മരിക്കുകയായിരുന്നു. 25 വര്‍ഷമായി മാര്‍സാതില്‍ ബേക്കറി ജീവനക്കാരനായിരുന്നു.

ഭാര്യോ: ആയിശാബി. മക്കള്‍: സല്‍മാന്‍,ഫാരിസ്‌, ഹസ്‌ബീന, സാബിറ. മരുമക്കള്‍: ശാഫി, അബ്ദുള്‍ റസാഖ്‌.