ജാസിമിന്റെ ജൈവകൃഷി ശ്രദ്ധേയമാകുന്നു

thirurangadi-copyതിരൂരങ്ങാടി: അഞ്ചുവര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുമ്പോള്‍ ഒരു കര്‍ഷകനാകണമെന്ന ആഗ്രഹം ജാസിം മനസില്‍ കുറിച്ചിട്ടു. നാട്ടില്‍ മടങ്ങിയെത്തിയ ജാസിം തന്റെ വീട്ടുവളപ്പിലെ 50 സെന്റ് സ്ഥലത്ത് കൃഷി ആരംഭിച്ചു. തീര്‍ത്തും ജൈവ രീതിയില്‍ വീട്ടുകാരുടെയും സുഹൃത്തുക്കലുടെയും സഹകരണത്തോടെയാണ് കൃഷി തുടങ്ങിയത്. കൃഷി ഇറക്കിയ ജാസിമിന് ആദ്യ പടിതന്നെ പൂര്‍ണവിജയമായിരുന്നു. വീട്ടുമുറ്റത്തും പറമ്പിലും പൂത്തും കായച്ചു നില്‍ക്കുന്ന കൃഷികാണുമ്പോള്‍ ലഭിക്കുന്ന ആനന്ദം ഒന്നു വേറെതന്നെയാണെന്ന് യുവകര്‍ഷകന്‍ പറയുന്നത്.

പയര്‍,വെണ്ട, ചേന,പടവലം, കയ്പ തുടങ്ങിയ പച്ചക്കറികളാണ് ജാസിമിന്റെ തോട്ടത്തില്‍ പ്രധാനമായും കൃഷി ചെയ്യുന്നത്. ഇതിനുപുറമെ ഒരു ക്ഷീര കര്‍ഷകന്‍ കൂടിയാണ് യുവാവ്. കക്കാട് കരിമ്പില്‍ സ്വദേശിയായ മുഹമ്മജദ് ജാസിം തന്റെ കൃഷിയിലൂടെ യുവതയ്ക്ക് മാതൃകയായിരിക്കുകയാണ്. പരേതനായ പിതാവ് ആലുങ്ങല്‍ ബീരാന്‍കുട്ടി കര്‍ഷക സംഘത്തിന്റെ പ്രാദേശിക നേതാവായിരുന്നു.