തിരൂരങ്ങാടി എല്‍ഡിഎഫ്‌ കണ്‍വെന്‍ഷന്‍

ldf conventionതിരൂരങ്ങാടി: തിരൂരങ്ങാടി നിയോജകമണ്ഡലം എല്‍ഡിഎഫ്‌ കണ്‍വെന്‍ഷന്‍ സിപിഎമ്മിലെ മുതിര്‍ന്ന നേതാവ്‌ പാലോളി മുഹമ്മദ്‌ കുട്ടി ഉദ്‌ഘാടനം ചെയ്‌തു. വര്‍ഗീയതയെ എതിര്‍ക്കുന്നതില്‍ പരാജയപ്പെട്ട കോണ്‍ഗ്രസ്‌, ബിജെപിയോടൊപ്പം ഇടതുപക്ഷത്തെ തകര്‍ക്കാനാണ്‌ ശ്രമിക്കുന്നതെന്ന്‌ അദേഹം പറഞ്ഞു. പ്രൊഫ.ഇ പി മുഹമ്മദലി അധ്യക്ഷനായി. സിപിഐ ദേശീയ എക്‌സിക്യൂട്ടിവ്‌ അംഗം ബിനോയ്‌ വിശ്വം, ചവറ സരസ്സന്‍, വേലായുധന്‍ വള്ളിക്കുന്ന്‌, പി.മധു, പി.സുനീര്‍,പി കെ കൃഷ്‌ണദാസ്‌, സി പി അബ്ദുള്‍ വഹാബ്‌, മുരളി കെ കരേക്കാട്‌, സി പി ഗുഹരാജ്‌, സ്ഥാനാര്‍ത്ഥി നിയാസ്‌ പുളിക്കലകത്ത്‌ എന്നിവര്‍ സംസാരിച്ചു. സി ഇബ്രാഹിംകുട്ടി സ്വാഗതവും ഇ സുരേഷ്‌ നന്ദിയും പറഞ്ഞു.