തിരൂരങ്ങാടിയില്‍ യുവതി ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍

untitled-2-copyതിരൂരങ്ങാടി: യുവതിയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലിയില്‍ കണ്ടെത്തി. പന്താരങ്ങാടി പാറപ്പുറം വടക്കെ പുരക്കല്‍ രജീഷിന്റെ ഭാര്യ രഞ്ജുഷ(20)യാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെ ഫാനില്‍ കെട്ടിതൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം വെള്ളിയാഴ്ച പോസ്റ്റുമോര്‍ട്ടിത്തിന് ശേഷം സംസ്‌ക്കരിക്കും. രണ്ടരവര്‍ഷം മുമ്പാണ് രഞ്ജുഷയുടെ വിവാഹം കഴിഞ്ഞത്.രജീഷിന്റെ അമ്മാവന്റെ മകളാണ് രഞ്ജുഷ. തേഞ്ഞിപ്പലം നീരോല്‍പ്പലം കോണീരി പുഷ്പാനന്ദന്റെ മകളാണ്. അമ്മ റീന. സഹോദരന്‍ റിഥുല്‍ സാഗര്‍.

Related Articles