തിരൂരങ്ങാടിയില്‍ യുവതി പുഴയില്‍ മുങ്ങിമരിച്ചു

തിരൂരങ്ങാടി: തൃക്കുളം പള്ളിപ്പടി മൂഴിക്കലില്‍ യുവതി പുഴയില്‍ മുങ്ങി മരിച്ചു. പള്ളിപ്പടിയില്‍ താമസക്കാരനായ കുഞ്ഞിമാക്കാനകത്ത് ഹനീഫയുടെ മകളും തിരൂര്‍ ആലത്തിയൂര്‍ സക്കീറിന്റെ ഭാര്യയുമായ ഷംസീന(24)യാണ് മരിച്ചത്.
ശനിയാഴ്ച വൈകുന്നേരം നാലുമണിയോടെയാണ് വീടിനു സമീപത്തെ കടവില്‍ വെച്ച് അപകടം സംഭവിച്ചത്. ഓടിക്കൂടിയ നാട്ടുകാര്‍ ഉടന്‍ തന്നെ യുവതിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പെരുന്നാളിന് സ്വന്തം വീട്ടിലേക്ക് വന്നതായിരുന്നു ഷംസീന.

മകള്‍:ആയിശ ഹിബ. മാതാവ്: ഹഫ്‌സ നമ്പംകുന്നത്ത്.

Related Articles