കൊടിഞ്ഞി യങ്‌ ചാലഞ്ച്‌ ക്ലബ്ബ്‌ ബാലസഭ ഓണത്തിന്‌ കുട്ടികള്‍ക്കായി മത്സരങ്ങള്‍ നടത്തി

kodinji thirurangadiതിരൂരങ്ങാടി: കൊടിഞ്ഞി യങ്‌ ചാലഞ്ച്‌ ക്ലബ്ബ്‌ ബാലസഭയുടെ നേതൃത്വത്തില്‍ ഓണാഘോഷത്തോടനുബന്ധിച്ച്‌ വിവിധ മല്‍സരങ്ങള്‍ നടത്തി. വടംവലി, കുപ്പിയില്‍ വെള്ളം നിറക്കല്‍, കലംപൊട്ടിക്കല്‍, ഓട്ടം, ചാട്ടം, തുടങ്ങിയ വിവിധ തരം മല്‍സരങ്ങള്‍ നടത്തി. അഫ്‌ളല്‍, സിനാന്‍, കെ ഫളല്‍, അബ്‌ദുറഹ്‌മാന്‍, വി ആസിഫ്‌, നേതൃത്വം നല്‍കി. വിജയികള്‍ക്ക്‌ രജസ്‌ഖാന്‍ മാളിയാട്ട്‌, കെ ഹബീബ്‌ എന്നിവര്‍ സമ്മാനദാനം നടത്തി.