Section

malabari-logo-mobile

കൊടിഞ്ഞി ഫൈസൽ വധം. രണ്ടു പേര് പിടിയിൽ

HIGHLIGHTS : തിരൂരങ്ങാടി: കൊടിഞ്ഞിഫൈസൽ വധം. രണ്ടു പേരുകൂടി അറസ്റ്റിലായി. മുഖ്യപ്രതി തിരൂര്‍ ആലത്തിയൂർ കുട്ടിച്ചാത്തന്‍പടി കുണ്ടിൽ ബിബിന്‍ (26),ഇയാൾക്ക് ഒളിവിൽ ക...

തിരൂരങ്ങാടി: കൊടിഞ്ഞിഫൈസൽ വധം. രണ്ടു പേരുകൂടി അറസ്റ്റിലായി. മുഖ്യപ്രതി തിരൂര്‍ ആലത്തിയൂർ കുട്ടിച്ചാത്തന്‍പടി കുണ്ടിൽ ബിബിന്‍ (26),ഇയാൾക്ക് ഒളിവിൽ കഴിയാൻ സഹായിച്ച തിരൂർ തൃപ്രങ്ങോട് പൊയിലിശ്ശേരി എടപ്പറമ്പിൽ രതീഷ് (27) എന്നിവരെയാണ് മലപ്പുറം ക്രൈംബ്രാഞ്ച് സംഘം മൈസൂർ ഫർഗൂരിൽ വെച്ച് അറസ്റ്റ് ചെയ്തത്.
സംഭവശേഷം ദുബായിലേക്ക് മുങ്ങിയ ബിബിൻ . പിന്നീട് നാട്ടിലേക്ക് തിരിച്ചു വരികയായിരുന്നു. വളരെ രഹസ്യമായി ഫാമിലെ ഷെഡിൽ ഒളിച്ചു കഴിയുകയായിരുന്നു ഇയാൾ. കൂടെ പാസ്പോർട്ടും പൊലീസ് കണ്ടെടുത്തു. ബിബിനെ പിടികൂടുമ്പോൾ രതീഷും കൂടെയുണ്ടായിരുന്നു. മഞ്ചേരി സി.ഐ കെ.എം ബിജു, കൊളത്തൂർ എസ്.ഐ വിഷ്ണു, എ.എസ്.ഐ മാരായ സി.പി മുരളീധരൻ, സന്തോഷ് പൂതേരി, സി.പി.ഒമാരായ യൂനസ്, മനോജ്, കൃഷ്ണകുമാർ എന്നിവരാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
കൃത്യം നടത്തിയ കേസിൽ തിരൂർ പുല്ലൂണി കരാട്ടുകടവ് സ്വദേശി കണക്കൻ പ്രജീഷ് എന്ന ബാബു (30), വള്ളിക്കുന്ന് അത്താണിക്കല്‍ മുണ്ടിയംകാവ് പറമ്പ് സ്വദേശി പല്ലാട്ട് ശ്രീജേഷ് എന്ന അപ്പു(26), നന്നമ്പ്ര വെള്ളിയാമ്പുറം ചൂലന്‍കുന്ന് സ്വദേശിയും തിരൂര്‍ പുല്ലൂണിയിൽ താമസക്കാരനുമായ തടത്തില്‍ സുധീഷ് കുമാര്‍ എന്ന കുട്ടാപ്പു (25)എന്നിവരെയും, ഗൂഡാലോചനാകേസിലെ പ്രതികളായ ഫൈസലിന്റെ സഹോദരി ഭർത്താവ് കൊടിഞ്ഞി ചുള്ളിക്കുന്ന് പുല്ലാണി വിനോദ് (39), ഫൈസലിന്റെ മാതൃസഹോദര പുത്രൻ പുല്ലാണി സജീഷ് ( 32), പുളിക്കൽ ഹരിദാസൻ (30), ഇയാളുടെ ജ്യേഷ്ഠൻ ഷാജി (39), ചാനത്ത് സുനിൽ (39), കളത്തിൽ പ്രദീപ് ( 32), പാലത്തിങ്ങൽ പള്ളിപ്പടി സ്വദേശി ലിജീഷ് എന്ന ലിജു (27), വള്ളിക്കുന്ന് അത്താണിക്കൽ കോട്ടാശ്ശേരി ജയകുമാർ (48) എന്നിവരാണ് പിടിയിലായ മറ്റു പ്രതികൾ.ഇവർ ജയിലിലാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!