തിരൂരങ്ങാടിയില്‍ ജീപ്പ്‌ കടയിലേക്ക്‌ ഇടിച്ച്‌കയറി 4 പേര്‍ക്ക്‌ പരിക്ക്‌

Untitled-1 copyതിരൂരങ്ങാടി: അടച്ചിട്ട കടയിലേക്ക്‌ ജീപ്പ്‌ ഇടിച്ച്‌കയറി നാലുപേര്‍ക്ക്‌ പരിക്കേറ്റു. വെള്ളിയാഴ്‌ച്ച ഉച്ചയോടെ തിരൂരങ്ങാടി ജങ്‌ഷനിലാണ്‌ സംഭവം നടന്നത്‌. ബംഗളൂരുവില്‍ നിന്ന്‌ മമ്പുറത്തേക്ക്‌ വരികയായിരുന്ന ജീപ്പ്‌ എതിരെ വന്ന ബൈക്കില്‍ തട്ടാതിരിക്കാന്‍ വെട്ടിച്ചതോടെയാണ്‌ കടയിലേക്ക്‌ ഇടിച്ചുകയറിയത്‌. കട അവധിയായതിനാല്‍ കൂടുതല്‍ അപകടം സംഭവിച്ചില്ല.

പരിക്കേറ്റ ജീപ്പ്‌ യാത്രികരായ മുഹമ്മദ്‌(55), ഭാര്യ സുഹറാബി(46), മകന്‍ റഷീദ്‌(22), ബന്ധു ആയിശാബി(65) എന്നിവരെ കോഴിക്കോട്‌ മെഡിക്കല്‍കോളേജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌. ബംഗളൂരു ഹാസ്സന്‍ പാണ്ഡ്യ സ്വദേശികളാണ്‌ ഇവര്‍.