തിരൂരങ്ങാടിയില്‍ ജനവാസകേന്ദ്രത്തില്‍ മാലിന്യം തളളല്‍ മൂന്ന് പേര്‍ അറസ്‌ററില്‍

തിരൂരങ്ങാടി: ജനവാസകേന്ദ്രത്തില്‍ കക്കൂസ് മാലിന്യം തള്ളാനെത്തിയ മൂന്ന് പേരെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. നഗരസഭയിലെ കണ്ണാടിതടത്തിലാണ് മാലിന്യം കടത്തിക്കൊണ്ടുവന്ന ലോറിയടക്കം നാട്ടുകാര്‍ പിടികൂടിയത്.
പിടിയിലായവേങ്ങര പറപ്പൂര്‍ എടക്കണ്ടന്‍ ഷൗക്കത്ത് ( 24 ), വേങ്ങര പറപ്പൂര്‍ പഞ്ചേലി ഹൗസില്‍ സല്‍മാന്‍ ( 24 ), വേങ്ങര പറപ്പൂര്‍ പഞ്ചേലി ഹൗസില്‍ റഷീദ്  എന്നിവരെ പോലീസെത്തി അറസ്റ്റ് ചെയ്തു.

ഒരു നിസാന്‍ വാനും പ്രതികള്‍ സഞ്ചരിച്ചിരുന്ന ഓട്ടോയും പൊലീസ് കസ്റ്റഡിയിലെടുത്തു. മാലിന്യം കൊണ്ടുവന്ന കൊടിഞ്ഞിയിലെ വീട്ടില്‍ പ്രതികളെ കൊണ്ടുപോയി തെളിവെടുത്തു. പൊലീസെത്തിയപ്പോള്‍ വീട്ടിലെ കക്കൂസിന്റെ ടാങ്ക് തുറന്നിട്ട നിലയിലായിരുന്നു.റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട് .പ്രതികളെ പരപ്പനങ്ങാടി
കോടതിയില്‍ ഹാജരാക്കി .

Related Articles