തിരൂരങ്ങാടി ഗ്രാമപഞ്ചായത്തംഗം റഫീദബീഗം രാജിവെച്ചു

തിരൂരങ്ങാടി :തിരൂരങ്ങാടി ഗ്രാമപഞ്ചായത്ത് കക്കാട് 14 വാര്‍ഡംഗം പാക്കട റഫീദബീഗം തന്റെ മെമ്പര്‍സ്ഥാനം രാജിവെച്ചു.വ്യാഴാഴ്ച വൈകീട്ടോടെ രാജിക്കത്ത് പഞ്ചായത്ത് സെക്രട്ടറിക്ക് കൈമാറുകയായിരുന്നു. മു്സ്ലീംലീഗന്റെ പ്രതിനിധിയാണ് റഫീദ.
വ്യക്തിപരമായ കാരണങ്ങളാലാണ് താന്‍ രാജിവെയ്ക്കുന്നതെന്നാണ് റഫീദബീഗത്തിന്റെ വിശദീകരണം.

എ്ന്നാല്‍ ഇവരുടെ വാര്‍ഡിലെ റോഡ് റീടാറിങ്ങുമായി ബന്ധപ്പെട്ടുണ്ടായ സാമ്പത്തികഇടപാടുകളെ കുറിച്ചുള്ള തര്‍ക്കങ്ങളാണ് രാജിയിലേക്ക് എത്തിച്ചതെന്നാണ് എതിരാളികളുടെ വിമര്‍ശനം
കഴിഞ്ഞ ദിവസം മുസ്ലീംലീഗ് നേതാവും മുന്‍പഞ്ചായത്ത് പ്രസിഡന്റുമായ വിപി അഹമ്മദുകുട്ടിഹാജി തന്റെ അംഗത്വം രാജിവെച്ചുകൊണ്ടുള്ള കത്ത് പാര്‍ട്ട് സക്രെട്ടറിക്ക് കൈമാറിയിരുന്നു. തിരൂങ്ങാടിയില്‍ മുസ്ലീം ലീഗില്‍ ചേരിപ്പോര് രൂക്ഷമാവുന്നതിനിടയിലാണ് കൂനിന്‍മേല്‍ കുരു പോലെ റഫീദയുടെ രാജിയും ഉയര്‍ന്നുവന്നിരിക്കുന്നത്.