കഞ്ചാവുമായി വേങ്ങര സ്വദേശി പിടിയില്‍

തിരൂരങ്ങാടി: കഞ്ചാവുമായി വേങ്ങര സ്വദേശിയെ പിടികൂടി. വേങ്ങര ചെനക്കല്‍ പുത്തന്‍ പീടിയേക്കല്‍ മൊയ്തീന്റെ മകന്‍ ബാബു കോയയെയാണ് പരപ്പനങ്ങാടി അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി വി സുരേന്ദ്രനും സംഘവും പിടികൂടിയത്. പ്രതിയെ മലപ്പുറം കോടതിയില്‍ ഹാജരാക്കി.