തിരൂരങ്ങാടിയില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടികളെ തെരുവുനായ കടിച്ചു

DOGsതിരൂരങ്ങാടി: മൂന്നിയൂര്‍ കുന്നത്തുപറമ്പില്‍ വീട്ടുമുറ്റത്ത്‌ കളിച്ചുകൊണ്ടിരുന്ന രണ്ടു കുട്ടികളെ തെരുവുനായ കടിച്ചു. മണക്കടവന്‍ മുസ്‌തഫ യുടെ മകന്‍ നിഷാല്‍(4), വി പി മനോജിന്റെ മകന്‍ സായന്ത്‌(3) എന്നിവര്‍ക്കാണ്‌ ശനിയാഴ്‌ചവൈകീട്ട്‌ കടിയേറ്റത്‌.

കുട്ടികള്‍ തിരൂരങ്ങാടി താലൂക്ക്‌ ആശുപത്രിയില്‍ ചികിത്സതേടി. ജില്ലയില്‍ പലയിടത്തും തെരുവുനായയകളുടെ ശല്യം കൂടിയിരിക്കുകയാണ്‌. കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെ നിരവധി പേര്‍ക്കാണ്‌ തെരുവുനായക്കളുടെ കടിയേറ്റിരിക്കുന്നത്‌.