ചെമ്മാട്‌ അശ്ലീല സിനിമകള്‍ പിടികൂടി

തിരൂരങ്ങാടി: ചെമ്മാട്‌ ടൗണിലെ കംപ്യൂട്ടര്‍ കടയില്‍ നിന്ന്‌ അശ്ലീല സിനിമകള്‍ അടങ്ങിയ ഹര്‍ഡ്‌ ഡിസ്‌കുകള്‍, സിഡികള്‍, പെന്‍ഡ്രൈവ്‌ തുടങ്ങിയവ പോലീസ്‌ പിടികൂടി. സംഭവത്തില്‍ രണ്ടുപേരെ അറസ്റ്റ്‌ ചെയതു. വെള്ളിയാമ്പുറം മേലേപീടിയേക്കല്‍ മുഹമ്മദലി (21), വെള്ളുവങ്ങാട്‌ ഇടശ്ശേരി മുഹമ്മദ്‌ ശഫീഖ്‌(19) എന്നിവരാണ്‌ അറസ്റ്റിലായത്‌.