ചെമ്മാട് സിപിഎം ലോക്കല്‍കമ്മിറ്റി ഓഫീസ് ആക്രമിച്ച കേസ്; മൂന്ന് പേര്‍ അറസ്റ്റില്‍

തിരൂരങ്ങാടി: സിപിഐ എം ലോക്കല്‍ കമ്മിറ്റി ഓഫീസ് തകര്‍ക്കുകയും പ്രവര്‍ത്തകരെ ആക്രമിക്കുകയും ചെയ്ത കേസില്‍ മൂന്ന് പേര്‍ അറസ്റ്റിലായി. മുസ്ലിംലീഗ് പ്രവര്‍ത്തകരായ മൂന്നിയൂര്‍ ആലിന്‍ചുവട് ഏളാക്കല്‍ കൊളത്തില്‍ പള്ളിയാളില്‍ ജെയ്‌സല്‍(18), കക്കാട് മണിപറമ്പന്‍ മുഹമ്മദ് റാഷിദ്(24),ചെമ്മാട് കുന്നുമ്മ വരിത്തോട്ടില്‍ മുഹമ്മദ് അസ്ലം(24)എന്നിവരെയാണ് തിരൂരങ്ങാടി സി ഐ സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.

പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

അക്രമത്തില്‍ സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗം ഇ പി മനോജ് ഉള്‍പ്പെടെയുള്ളവര്‍ക്ക് സാരമായി പരിക്കേറ്റിരുന്നു.

Related Articles