ടി പ്രഭാകരന്‍ സിപിഐഎം തിരൂരങ്ങാടി ഏരിയ സെക്രട്ടറി

പരപ്പനങ്ങാടി: രണ്ട് ദിവസമായി വള്ളിക്കുന്നില്‍ വെച്ച് നടന്നുവരുന്ന സിപിഐഎം തിരൂരങ്ങാടി ഏരിയാ സമ്മേളനം സമാപിച്ചു. പുതിയ ഏരിയ സെക്രട്ടറിയായി ടി.പ്രഭാകരനെ തിരഞ്ഞെടുത്തു. വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റാണ് പ്രഭാകരന്‍.

നിലവില്‍ ഏരിയ കമ്മിറ്റി അംഗങ്ങളായിരുന്ന അഡ്വ.സി.ഇബ്രാഹിംകുട്ടി, പാലക്കണ്ടി വേലായുധന്‍, അഡ്വ.സി.പി മുസ്തഫ, ശോഭ പ്രഭാകരന്‍ എന്നിവരെ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി വാഹിദ്, കായമ്പടം വേലായുധന്‍, നെച്ചിക്കാട്ട് പുഷ്പ, ഗൗരി എന്നിവരാണ് പുതിയ അംഗങ്ങള്‍.

ഇന്ന് വൈകീട്ട് വള്ളിക്കുന്ന് അത്താണിക്കലില്‍ വെച്ച് നടക്കുന്ന സമാപനസമ്മേളനത്തില്‍ മന്ത്രി കെ.ടി ജലീല്‍, എളമരം കരീം ,ടി കെ ഹംസ എന്നിവര്‍ പങ്കെടുക്കും.