തിരൂരങ്ങാടി പിഎസ്എംഒ കോളേജില്‍ അധ്യാപക നിയമനം

തിരൂരങ്ങാടി: പിഎസ്എംഒ കോളേജില്‍ മാത്തമറ്റിക്‌സ്, ഫിസിക്‌സ്, ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ എന്നീ വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്. നെറ്റ് യോഗ്യതയുള്ള കോഴിക്കോട് വിദ്യഭ്യാസ മേഖലാ ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ബുധനാഴ്ച രാവിലെ 10 ന് കോളേജില്‍ നടക്കുന്നകൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.