തിരൂരങ്ങാടിയില്‍ 10ാം ക്ലാസ്‌ വിദ്യാര്‍ത്ഥിയെ കാണാതായതായി പരാതി

10460106_943645818988979_2079004803951798623_nതിരൂരങ്ങാടി: സ്‌കൂളിലേക്ക്‌ പുറപ്പെട്ട പതിനാലുകാരനെ ചൊവ്വാഴ്‌ച മുതല്‍ കാണ്‍മാനില്ല. കക്കാട്‌ കരിമ്പില്‍ കൂര്‍മത്ത്‌ കോലോത്ത്‌ ഇബ്രാഹിംകുട്ടിയുടെ മകന്‍ വാസിഫ്‌ എന്ന മാനു (14)നെയാണ്‌ കാണാതായത്‌.

പൂക്കിപ്പറമ്പ്‌ വാളക്കുളം കെഎച്ച്‌എം എച്ച്‌എസ്‌എസ്സിലെ പത്താം തരം വിദ്യാര്‍ത്ഥിയാണ്‌ വാസിബ്‌. രാവിലെ വീട്ടില്‍ നിന്ന്‌ സ്‌കൂളിലേക്ക്‌ പുറപ്പെട്ട വാസിബ്‌ വൈകീട്ട്‌ വീട്ടിലെത്താത്തതിനെ തുടര്‍ന്നാണ്‌ രക്ഷിതാക്കള്‍ കാണാതായ വിവരം അറിയുന്നത്‌. തുടര്‍ന്ന്‌ ബന്ധുവീടുകളിലും മറ്റും അന്വേഷണം നടത്തി. തിരൂരങ്ങാടി പോലീസ്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌.

എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ഈ നമ്പറില്‍ ബന്ധപ്പെടുക: 9744956975