ചെമ്മാട്‌ അലുമിനിയം കടയില്‍ തീപിടുത്തം;6 ലക്ഷം രൂപയുടെ നഷ്ടം

Story dated:Wednesday July 13th, 2016,10 34:am
sameeksha sameeksha

Untitled-1 copyതിരൂരങ്ങാടി: ചെമ്മാട്ടെ അലൂമിനിയം ഫേബ്രിക്കേഷന്‍സ്‌ ഹോള്‍സെയില്‍ കടയിലുണ്ടായ തീപിടുത്തത്തില്‍ ആറ്‌ലക്ഷം രൂപയുടെ നഷ്ടം. ചെമ്മാട്‌ ബ്ലോക്ക്‌ റോഡിലെ ചെറുമുക്ക്‌ താണിയന്‍ അലവിക്കുട്ടി ഹാജിയുടെ ഉടമസ്ഥതയിലുള്ളതാണ്‌ സ്ഥാപനം. തിങ്കളാഴ്‌ച രാത്രി പതിനൊന്നരയോടെയാണ്‌ തീപിടുത്തമുണ്ടായത്‌.

കട അടച്ചു പോയതിനു ശേഷമാണ്‌ തീപിടുത്തമുണ്ടായത്‌. ഷോര്‍ട്ട്‌ സര്‍ക്യൂട്ടാണ്‌ കാരണമെന്നാണ്‌ പ്രാഥമിക നിഗമനം. കമ്പ്യൂട്ടര്‍, സിസിടിവി, ഇന്‍വര്‍ട്ടര്‍, വിവധ ഉപകരണങ്ങള്‍ എന്നിവയും കത്തി നശിച്ചു. മലപ്പുറത്തു നിന്നും തിരൂരില്‍ നിന്നുമെന്നത്തിയ ഫയര്‍ഫോഴ്‌സ്‌ യൂണിറ്റുകളാണ്‌ തീ അണച്ചത്‌.