തിരൂരങ്ങാടിയില്‍ 5 കുട്ടി ഡ്രൈവര്‍മാരെ പിടികൂടി

Untitled-1 copyതിരൂരങ്ങാടി: വാഹനപരിശോധനയ്‌ക്കിടെ പ്രായപൂര്‍ത്തിയാകാത്ത അഞ്ച്‌ കുട്ടി ഡ്രൈവര്‍മാരെ മോട്ടോര്‍ വാഹനവകുപ്പ്‌ ഉദ്യോഗസ്ഥര്‍ പിടികൂടി. നിയമം ലംഘിച്ച 16 വണ്ടികളും 16,000 രൂപയും പിടിച്ചെടുത്തു. പരിശോധനയ്‌ക്ക്‌ എഎംവിഐ ധനേഷ്‌ കെ എം, മുഹമ്മദ്‌ ഷഫീഖ്‌ പി കെ, രണ്‍വീത്‌ പി എന്നിവര്‍ നേതൃത്വം നല്‍കി. ഉല്‍ത്സവ സീസണ്‍ അടുത്തതോടെ വാഹനങ്ങളിലെ പ്രിശോധന വരും ദിവസങ്ങളില്‍ കൂടുതല്‍ കര്‍ശനമാക്കുമെന്ന്‌ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.