തിരൂരങ്ങാടി ബ്ലോക്ക്‌ പഞ്ചായത്തില്‍ പ്രസിഡന്റ്‌ കെ. കലാം

Untitled-1 copyതിരുരങ്ങാടി: തിരൂരങ്ങാടി ബ്ലോക്ക്‌പഞ്ചായത്ത്‌ പ്രസിഡന്റായി കൊല്ലംചിന ഡിവിഷനില്‍ നിന്നുള്ള മുസ്ലീംലീഗ്‌ അംഗം കെ കലാമിനെ തെരഞ്ഞെടുത്തു. വ്യാഴാഴ്‌ച നടന്ന തെരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ ടി പ്രഭാകരനെ തോല്‍പ്പിച്ചാണ്‌ കലാം വിജയിച്ചത്‌. മൂന്നിനെതിരെ 11 വോട്ടുകള്‍നേടിയാണ്‌ കലാം വിജയിച്ചത്‌.
വൈസ്‌ പ്രസിഡന്റായി വെളിമുക്ക്‌ ഡിവിഷനില്‍ നിന്നുള്ള മുസ്ലീലീഗ്‌ അംഗം വികെ സുബൈദയെയാണ്‌ തെരഞ്ഞടുത്തത്‌.
വള്ളിക്കുന്നില്‍ നിന്നുള്ള സിപിഎം അംഗമായ പ്രീതാറാണി ഭര്‍ത്താവിന്റെ മരണത്തെ തുടര്‍ന്ന്‌ വോട്ടെടുപ്പിന്‌ എത്തിയിരുന്നില്ല.