തിരൂരങ്ങാടിയില്‍ കെഎസ്‌ആര്‍ടിസി ബസിടിച്ച്‌ ബൈക്ക്‌ യാത്രികന്‍ മരിച്ചു

Untitled-1 copyവെന്നിയൂര്‍: കെഎസ്‌ആര്‍ടിസി ബസിടിച്ച്‌ ബൈക്ക്‌ യാത്രികനായ യുവാവ്‌ മരിച്ചു. കരുമ്പില്‍ മണ്ണാറക്കപറമ്പില്‍ പരേതനായ ഭാസ്‌കരന്‍ വൈദ്യരുടെ മകന്‍ ജയസുന്ദരന്‍(28) ആണ്‌ മരിച്ചത്‌. വെന്നിയൂര്‍ കെഎസ്‌ഇബി ഓഫീസിന്‌ മുമ്പില്‍ രാത്രി പത്തോടെയാണ്‌ അപകടം. മാതാവ്‌: തങ്ക. ഭാര്യ: സന്ധ്യ. മകന്‍: ഗോപുല്‍കൃഷ്‌ണന്‍. സഹോദരങ്ങള്‍: ഉണ്ണി, ദാസന്‍, ശിവന്‍, ശശി, നിര്‍മല, അനിത. മൃതദേഹം തിരൂരങ്ങാടി താലൂക്ക്‌ ആശുപത്രിയിലെ പോസ്‌റ്റ്‌മോര്‍ട്ടത്തിന്‌ ശേഷം ഇന്ന്‌ ഉച്ചയോടെ വീട്ടുവളപ്പില്‍ സംസ്‌ക്കരിക്കും.