ബൈക്കപകടത്തില്‍ പിരിക്കേറ്റ തിരൂരങ്ങാടി സ്വദേശിയായ യുവാവ് മരിച്ചു

untitled-2-copyതിരൂരങ്ങാടി: ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കൊടിഞ്ഞി പനക്കത്താഴം മുള്ളമടക്കല്‍ മൊയ്തീന്റെ മകന്‍ നിസാമുദ്ദീന്‍(22) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ബുധനാഴ്ച വൈകീട്ടാണ് മരിച്ചത്.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് നിസാമുദ്ദീന്‍ ഓടിച്ചിരുന്ന ബൈക്ക് കുണ്ടൂരില്‍ വെച്ച് മറിഞ്ഞ് അപകടമുണ്ടായത്. മാതാവ്: ജമീല ഉള്ളണം. സഹോദരി: സഹലത്ത്, നിസ്മത്ത്, നബീല്‍, ആത്തിഫ്‌
. ഖബറടക്കം വ്യാഴാഴ്ച ഉച്ചയ്ക്ക് കൊടിഞ്ഞി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍