തിരൂരങ്ങാടിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച്‌ മൂന്ന്‌ പേര്‍ക്ക്‌ പരിക്ക്‌

thirurangadiതിരൂരങ്ങാടി: ദേശീയപാതയില്‍ കക്കാട്‌ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ മൂന്ന്‌ പേര്‍ക്ക്‌ പരിക്കേറ്റു. കക്കാട്‌ തങ്ങള്‍പ്പീടികയില്‍ വെച്ച്‌ ചൊവ്വാഴ്‌ച രാത്രി ഒന്‍പതുമണിയോടെയാണ്‌ അപകടം സംഭവിച്ചത്‌.

അപകടത്തില്‍ പരിക്കേറ്റ എടരിക്കോട്‌ സ്വദേശി എ. സുഹൈല്‍(29), ചുള്ളിപ്പാറ ആട്ടീരിത്തൊടി സല്‍മാന്‍ ഫാരിസ്‌(20), സഫ്‌വാന്‍ (15) എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌.