ദേശീയപാതയില്‍ അപകടം;കോഴിക്കോട്‌ സ്വദേശികളായ 2അയ്യപ്പ ഭക്തര്‍ മരിച്ചു

accident copyതിരൂരങ്ങാടി: വെളിമുക്ക് ദേശീയപാതയിൽ അയ്യപ്പ തീർത്ഥാടകരുടെ വാഹനം ലോറിയുമായി കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു.കോഴിക്കോട് പൊയിൽക്കാവ്‌ സ്വദേശി സതീഷ്‌ കുമാർ,അത്തോളി സ്വദേശി അനൂപ്‌ കുമാർ എന്നിവരാണ് മരിച്ചത്.സബരിമല യാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘം യാത്ര ചെയ്ത വേഴ്സ വാൻ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട ലോറി മരത്തിലിടിച് മറിഞ്ഞു.അപകടത്തിൽ കാറിലുണ്ടായിരുന്ന മറ്റു നാല് അയ്യപ്പ ഭക്തർക്കും പരിക്കേറ്റു.ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്