ജൈവപച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചു

thirurangadiതിരൂരങ്ങാടി: യുവ കര്‍ഷകരെ പ്രോത്സാഹിപ്പിക്കുന്നതിനായി കേരള കര്‍ഷകസംഘം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ജൈവപച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചു. തിരൂരങ്ങാടി വില്ലേജ് കമ്മിറ്റിക്ക് കീഴില്‍ പതിനാറുങ്ങല്‍ കണ്ണാടിത്തടം പ്രദേശത്തു തരിശായി കിടന്ന രണ്ടേക്കര്‍ സ്ഥാലത്താണ് കൃഷി ആരംഭിച്ചിരിക്കുന്നത്.

സിപിഎം ജില്ലാ സെക്രട്ടറിയറ്റു മെമ്പർ വേലായുധൻ വളിക്കുന്ന് ഉൽഘടനം ചെയ്തു. ചടങ്ങിൽ പി അശോകൻ, എം കൃഷ്ണൻ, എംപി ഇസ്മായിൽ,സി അലി,കെഎം അബ്ദുൽ ഗഫൂർ,ഇവി ജലീൽ,ടീ പ്രേമൻ,ടീ ശ്രീജ എന്നിവർ സംസാരിച്ചു പ്രൊഫ.പി മമ്മദ് അധ്യക്ഷത വയിച്ചു