ദേശീയപാതയില്‍ ബൈക്കപകടത്തില്‍ തിരൂര്‍ സ്വദേശി മരിച്ചു

Untitled-2 copyതിരൂരങ്ങാടി: ദേശീയപാതയില്‍ ബസ്സിടിച്ച്‌ ബൈക്ക്‌ യാത്രികനായ യുവാവ്‌ മരി്‌ച്ചു. തിരൂര്‍ തലക്കടത്തൂര്‍ സ്വദേശി പിലാശ്ശേരി തോട്ടത്തില്‍ മുഹമ്മദ്‌ കൂട്ടിയുടെ മകന്‍ റാഷിഖ്‌(22) ആണ്‌ മരിച്ചത്‌. ബൈക്കിന്‌ പിറകിലിരുന്ന യാത്ര ചെയ്യുകയായിരുന്ന റാഷിഖിനെ അമിതവേഗതയിലെത്തിയ ബസ്സ്‌ ഇടിച്ച്‌ തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡില്‍ തലയിടിച്ചതാണ്‌ മരണകാരണം.

കോഴിക്കോട്‌ നിന്ന്‌ തൃശ്ശൂരിലേക്ക്‌ പോകുകയായിരുന്ന സിസി ബസ്സാണ്‌ അപകടമുണ്ടാക്കിയത്‌. ബൈക്ക്‌ ഓടിച്ചിരുന്ന സുഹൃത്ത്‌ വൈലത്തൂര്‍ ചോലക്കല്‍ കളരിക്കല്‍ നജ്‌മലിന്‌(24) നിസ്സാരപരിക്കേറ്റിട്ടുണ്ട്‌.

പരിക്കേറ്റ റാഷിഖിനെ ഉടനെ തന്നെ ഫറുക്കിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്ങിലും ജീവന്‍ രക്ഷിക്കാനായില്ല.