തിരൂരങ്ങാടിയില്‍ അപകടത്തില്‍ പരിക്കേറ്റ്‌ ചികിത്സയില്‍ കഴിയുകയായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു

Untitled-1 copyതിരൂരങ്ങാടി: അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന സ്കൂൾ വിദ്യാർഥിനി മരിച്ചു. വി.കെ പടി വലിയപറമ്പ് കൊടിഞ്ഞൻ വാസുദേവന്റെ മകൾ വിസ്മയ (14) ആണ് മരിച്ചത്.എ. ആർ നഗർ ചെണ്ടപ്പുറായ ഹൈസ്കൂൾ വിദ്യാർഥിനിയാണ്. ഞായറാഴ്ച വീടുകാഴ്ച കഴിഞ്ഞുവരുമ്പോൾ ഇവരുടെ കുടുംബംസഞ്ചരിച്ച ഓട്ടോറിക്ഷ പുകയൂർ കൂമണ്ണക്കടുത്ത് ഇലക്ട്രിക് പോസ്റ്റിലിടിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
അമ്മ: റീന.
സഹോദരങ്ങൾ: വിഘ്നേഷ്, വിനയ.

Related Articles