തിരൂരങ്ങാടി പിഎസ്‌എംഒ കോളേജിന്‌ പുരസ്‌ക്കാരം

Untitled-2 copyമലപ്പുറം: സായുധസേനാ പതാകദിനത്തോടനുബന്ധിച്ച്‌ കേരളത്തില്‍ ഏറ്റവുംകൂടുതല്‍ ഫണ്ട്‌ സമാഹരിച്ച വിദ്യാഭ്യാസ സ്ഥാനത്തിനേര്‍പ്പെടുത്തിയ പുരസ്‌ക്കാരം തിരൂരങ്ങാടി പിഎസ്‌എംഒ കോളേജ്‌ സ്വന്തമാക്കി. 1,00,125 രൂപ സമാഹരിച്ചാണ്‌ കോളേജ്‌ എന്‍സിസി യൂണിറ്റ്‌ ഒന്നാം സ്ഥാനത്തെത്തിയത്‌.

നിലവില്‍ വര്‍ഷങ്ങളായി തിരുവനന്തപുരം പട്ടം സൈനിക സ്‌കൂള്‍ സ്വന്തമാക്കി വന്ന കിരീടമാണ്‌ ഇത്തവണ പിഎസ്‌എംഒ കേളേജ്‌ സ്വന്തമാക്കിയത്‌. തിരുവനന്തപരുത്ത്‌ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കോളേജ്‌ എന്‍എസ്‌എസ്‌ ഓഫീസര്‍ ലഫ്‌നന്റ്‌ അബ്ദുറഹ്മാന്‍ ആലങ്ങാടിന്‌ പുരസ്‌ക്കാരം സമ്മാനിച്ചു. ജില്ലിയിലെ മികച്ച പ്രവര്‍ത്തനത്തിനുള്ള അവാര്‍ഡ്‌ മന്ത്രി പി .കെ കുഞ്ഞാലിക്കുട്ടിയില്‍ നിന്ന്‌ സീനിയര്‍ അണ്ടര്‍ ഓഫീസര്‍ റഷാദ്‌ പാറയ്‌ക്കല്‍ ഏറ്റുവാങ്ങി.