അമിതവേഗതയിലെത്തിയ ബസ്‌ നാട്ടുകാര്‍ തടഞ്ഞു; ദേശീയപാത ഉപരോധിച്ചു

Story dated:Wednesday August 12th, 2015,11 24:am
sameeksha

thirurangadi copyതിരൂരങ്ങാടി: അമിതവേഗതയില്‍ എത്തിയ ബസ്‌ മറ്റൊരു വാഹനത്തെ ഓവര്‍ടേക്ക്‌ ചെയ്‌തതില്‍ പ്രതിഷേധിച്ച്‌ നാട്ടുകാര്‍ ബസ്‌ തടയുകയും വെന്നിയൂരില്‍ ദേശീയപാത ഉപരോധിക്കുകയും ചെയ്‌തു. ഇതെ തുടര്‍ന്ന്‌ ഒന്നരമണിക്കൂറോളം ദേശീയ പാതയില്‍ ഗതാഗതം സ്‌തംഭിച്ചു. ചൊവ്വാഴ്‌ച വൈകീട്ട്‌ ആറുമണിയോടെ കൊടിമരത്താണ്‌ സംഭവം ഉണ്ടായത്‌.

കോഴിക്കോട്‌ നിന്നും തൃശൂരിലേക്ക്‌ പോവുകയായിരുന്ന പുളിക്കല്‍ ബസാണ്‌ അമിതവേഗതയില്‍ മറ്റൊരു വാഹനത്തെ മറികടന്നത്‌. ഇതുകണ്ട നാട്ടുകാര്‍ പ്രതിഷേധവുമായി റോഡ്‌ ഉപരോധിക്കുകായിരുന്നു.

സംഭവത്തെ തുടര്‍ന്ന്‌ തിരൂരങ്ങാടി പോലീസും ഹൈവേ പോലീസും എത്തിയെങ്കിലും സമരക്കാര്‍ പിന്‍വാങ്ങിയില്ല. മോട്ടോര്‍ വാഹന വകുപ്പ്‌ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തണമെന്ന നാട്ടുകാരുടെ ആവശ്യത്തെ തുടര്‍ന്ന്‌ സ്ഥലത്തെത്തിയ തിരൂരങ്ങാടി എഎംവിഐ പി കെ ഷഫീഖിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരെത്തി ബസ്‌ പരിശോധന നടത്തി. പരിശോധന നടത്തിയതില്‍ നിന്നും ബസിന്റെ സ്‌പീഡ്‌ ഗവേണര്‍ പ്രവര്‍ക്കുന്നില്ലെന്ന്‌ വ്യക്തമായി.

തുടര്‍ന്ന്‌ ബസിന്റെ ഫിറ്റ്‌നസ്‌ സര്‍ട്ടിഫിക്കറ്റ്‌ റദ്ദ്‌ ചെയ്യാനും വാഹം അശ്രദ്ധമായി ഓടിച്ചതിന്‌ ഡ്രൈവറുടെ ലൈസന്‍സ്‌ സസ്‌പെന്‍ഡ്‌ ചെയ്യാനും തീരുമാനിച്ചു.