Section

malabari-logo-mobile

തിരൂരങ്ങാടിയിലെ ആവേശം 12 ല്‍ കൊഴുക്കുന്നു

HIGHLIGHTS : തിരൂരങ്ങാടി : തിരൂരങ്ങാടി നഗരസഭയിലെ ഏറ്റവും വാശിയേറിയ പോരാട്ടത്തിന്‌ വേദിയൊരുക്കി കക്കാട്ടെ 12 ാം ഡിവിഷന്‍. യുഡിഎഫ്‌ സ്ഥാനാര്‍ഥിയായ ശംസുദ്ദീന്‍ മച്...

Untitled-1 copyതിരൂരങ്ങാടി : തിരൂരങ്ങാടി നഗരസഭയിലെ ഏറ്റവും വാശിയേറിയ പോരാട്ടത്തിന്‌ വേദിയൊരുക്കി കക്കാട്ടെ 12 ാം ഡിവിഷന്‍. യുഡിഎഫ്‌ സ്ഥാനാര്‍ഥിയായ ശംസുദ്ദീന്‍ മച്ചിങ്ങലും നിലവില്‍ ലീഗില്‍ നിന്ന്‌ സസ്‌പെന്‍ഡു ചെയ്‌ത വിമത സ്ഥാനാര്‍ഥി ഇവി അബ്ദുസ്സലാം മാസ്റ്ററും പോരടിക്കുമ്പോള്‍ വാശിയേറിയ മണിക്കൂറുകള്‍ക്ക്‌ ഇനി കക്കാട്ടെ ഡിവിഷന്‍ സാക്ഷിയാവും. സ്വതന്ത്ര സ്ഥാനാര്‍ഥി ഇവി അബ്ദുസ്സലാം മാസ്റ്റര്‍ക്ക്‌ ലീഗിലെ പ്രാദേശിക ഘടകത്തിന്റെ പിന്തുണയുണ്ട്‌. ഇടതു സ്വതന്ത്രസ്ഥാനാര്‍ഥിയായ കെടി ഹംസത്താണ്‌ 12 ാം ഡിവിഷനില്‍ നിന്ന്‌ ജനവിധി തേടുന്ന മൂന്നാമത്തെ വ്യക്തി.

താഴെ കക്കാട്‌ മുതല്‍ കരുമ്പില്‍ റേഷന്‍ കട വരെയുള്ള ഭാഗങ്ങളില്‍ മൂന്നിടങ്ങളിലായാണ്‌ സ്ഥാനാര്‍ഥികളുടെ ശക്തികേന്ദ്രങ്ങള്‍. ഡിവിഷനില്‍ എപി വിഭാഗത്തിന്റെ സ്വാധീനം കുറവാണെന്നാണ്‌ ലീഗ്‌ വിമത സ്ഥാനാര്‍ഥിയുടെ അനുയായികളുടെ വാദം. അതിനാല്‍ എപി വിഭാഗത്തിന്റെ വോട്ടു എതിരാളികള്‍ക്കു ലഭിച്ചാലും 12 ാം ഡിവിഷനില്‍ വിജയം കൂടെ നില്‍ക്കുമെന്ന പ്രതീക്ഷയിലാണ്‌ ഇവര്‍. യുഡിഎഫ്‌ സ്ഥാനാര്‍ഥിക്കെതിരെ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ഥിയെ പിന്തുണക്കുന്നതിനെതിരെ ലീഗ്‌ പ്രാദേശിക ഘടകത്തിന്‌ മുന്‍സിപ്പല്‍, ജില്ലാ, സംസ്ഥാന മുസ്ലീംലീഗ്‌ കമ്മിറ്റിയില്‍ നിന്നും നേരത്തെ വിമര്‍ശനമുയര്‍ന്നിരുന്നു. കക്കാട്‌ നടന്ന യുഡിഎഫ്‌ കണ്‍വന്‍ഷനില്‍ ജില്ലാ വൈസ്‌ പ്രസിഡണ്ട്‌ അരിമ്പ്ര മുഹമ്മദ്‌ മാസ്റ്റര്‍ ഇക്കാര്യം തുറന്നടിച്ചിരുന്നു. ഔദ്യോഗിക സ്ഥാനാര്‍ഥിയും വിമതനും തമ്മിലുള്ള വാശിയേറിയ പോരാട്ടം പ്രദേശത്തെ യുഡിഎഫ്‌ കെട്ടുറപ്പിന്‌ കോട്ടം വരുത്തുമെന്ന അഭിപ്രായവും ലീഗുകാര്‍ക്കിടയില്‍ തന്നെയുണ്ട്‌. നേരത്തെ കോണ്‍ഗ്രസ്‌ വിമതനായി വോട്ടപേക്ഷിച്ച റഷീദ്‌ വടക്കന്‍ തന്റെ പ്രചാരണം മരവിപ്പിച്ച്‌ യുഡിഎഫ്‌ സ്ഥാനാര്‍ഥിക്കു വേണ്ടി രംഗത്തിറങ്ങിയത്‌ മുന്നണിക്ക്‌ ശക്തിപകര്‍ന്നിരിക്കുകയാണ്‌.
ദിവസങ്ങള്‍ക്കു മുമ്പ്‌ പാണക്കാട്ടേക്ക്‌ വിളിപ്പിച്ച്‌ വിമതരോട്‌ പ്രചാരണം മരവിക്കണമെന്ന്‌ പാണക്കാട്‌ തങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ യുഡിഎഫ്‌ സ്ഥാനാര്‍ഥിക്കെതിരെ മത്സരിക്കുന്ന കാര്യത്തില്‍ വിട്ടുവീഴ്‌ച്ച ചെയ്യാന്‍ വിമത സ്ഥാനാര്‍ഥിയും അനുയായികളും തയ്യാറായില്ല. വര്‍ഷങ്ങളായി ലീഗ്‌ സ്വാധീനമുള്ള ഡിവിഷനില്‍ കോണ്‍ഗ്രസിന്‌ സീറ്റു നല്‍കിയതില്‍ പ്രതിഷേധിച്ചാണ്‌ മത്സരത്തില്‍ ഉറച്ചുനില്‍ക്കുന്നതെന്നായിരുന്നു അവരുടെ വിശദീകരണം. ലീഗിന്റെ കുത്തകയായ പ്രദേശം കോണ്‍ഗ്രസ്‌ കൈവശപ്പെടുത്തുമെന്ന ആശങ്കയും ഇവര്‍ക്കുണ്ട്‌.
ഇതിനെ തുടര്‍ന്ന്‌ മുന്നണി മര്യാദ ലംഘിച്ച ഇവി അബ്ദുസലാം മാസ്റ്ററെ ലീഗില്‍ നിന്ന്‌ സസ്‌പെന്‍ഡു ചെയ്‌തതായി മുസ്ലീംലീഗ്‌ സംസ്ഥാന നേതൃത്വം കോഴിക്കോട്‌ പത്രകുറിപ്പിറക്കിയിരുന്നു. സ്വതന്ത്ര സ്ഥാനാര്‍ഥിയാണെങ്കിലും മുസ്ലീംലീഗ്‌ സ്ഥാനാര്‍ഥിയെന്ന വ്യാജേനയാണ്‌ പലയിടത്തും വോട്ടഭ്യാര്‍ഥിക്കുന്നതെന്ന ആരോപണവും ശക്തമാണ്‌.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!