Section

malabari-logo-mobile

കൂരിയാട്‌ ബസ്സും ഓട്ടോയും കൂട്ടിയിടിച്ച്‌ ഓട്ടോ ഡ്രൈവര്‍ക്ക്‌ ഗുരുതര പരിക്ക്‌

HIGHLIGHTS : നാട്ടുകാര്‍ റോഡുപരോധിച്ചു തിരൂരങ്ങാടി: കൊളപ്പുറം കൂരിയാട്‌ ദേശീയപാതയില്‍ ബസും ഓട്ടോയും കൂട്ടിയിടിച്ച്‌ ഓട്ടോ ഡ്രവര്‍ക്ക്‌ പരിക്കേറ്റു. തിരൂരങ്ങാ...

നാട്ടുകാര്‍ റോഡുപരോധിച്ചു

thiruranagdi,bus,accidentതിരൂരങ്ങാടി: കൊളപ്പുറം കൂരിയാട്‌ ദേശീയപാതയില്‍ ബസും ഓട്ടോയും കൂട്ടിയിടിച്ച്‌ ഓട്ടോ ഡ്രവര്‍ക്ക്‌ പരിക്കേറ്റു. തിരൂരങ്ങാടി സ്വദേശി സാദിഖിനാണ്‌ പരിക്കേറ്റത്‌. ഗുരുതരമായി പരിക്കേറ്റ സാദിഖിനെയും പരിക്കേറ്റ ഓട്ടോയിലെ യാത്രക്കാരിയെയും കോട്ടക്കല്‍ അല്‍മാ്‌സ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുയാണ്‌. അമിതവേഗതയിലെത്തിയ ബസ്‌ ഓട്ടെയെ ഇടിക്കുകായിരുന്നു വെന്ന്‌ നാട്ടുകാര്‍ പറഞ്ഞു

sameeksha-malabarinews

ഇന്നുരാവിലെ 9 മണിയോടെയാണ്‌ തൃശൂരില്‍ നുന്നും കോഴിക്കോട്ടേക്ക്‌ വരികയായിരുന്ന താമ്രായി ബസ്സ്‌ ഓട്ടയുമായി കൂട്ടിയിടിച്ചത്‌. അപകടത്തെ തുടര്‍ന്ന്‌ രോക്ഷാകുലരായ നാട്ടുകാര്‍ ഏറെനേരം റോഡ്‌ ഇപരോധിച്ചു. പതിവായി അപകടം നടക്കുന്ന ഈ ഭാഗങ്ങളില്‍ അധികൃതര്‍ വേണ്ട നടപടികള്‍ സ്വീകരിക്കുന്നിലെന്ന്‌ നാട്ടുകാര്‍ ആരോപിച്ചു. ഇതെ തുടര്‍ന്ന്‌ ഇതുവഴിയുള്ള ഗതാഗതം ഏറെ നേരം തടസപ്പെട്ടു. വേങ്ങര എസ്‌ഐ അനില്‍കുമാര്‍ മേപ്പളിയുടെ സാനിദ്ധ്യത്തില്‍ നാട്ടുാകര്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന്‌ പിന്നീട്‌ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു. ഡ്രൈവര്‍ കുറ്റക്കാരനാണെന്ന്‌ കണ്ടെത്തിയാല്‍ ലൈസന്‍സ്‌ റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന്‌ എംവിഐ പ്രമോദ്‌ ശങ്കര്‍ പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!